ഫാൽക്കോ പതിപ്പിന്റെ ഡോക്യൂമെന്റഷൻ ആണ് നിങ്ങൾ കാണുന്നത്: v0.28.1

Falco v0.28.1 ഈ ഡോക്യുമെന്റേഷൻ സജീവമായി പരിപാലിക്കപ്പെടുന്നില്ല. നിങ്ങൾ നിലവിൽ കാണുന്ന പതിപ്പ് ഒരു സ്റ്റാറ്റിക് സ്നാപ്പ്ഷോട്ടാണ്. ഏറ്റവും പുതിയ ഡോക്യൂമെന്റഷന് വേണ്ടി latest version.

ശീർഷകംവിവരണംവെയ്റ്റ്
ഇൻസ്റ്റാളേഷൻ ഉപകരണങ്ങൾഫാൽക്കോ കോറിൽ നിർമ്മിച്ച സംയോജനങ്ങൾക്ക് ആവശ്യമായ ഇൻസ്റ്റാളേഷൻ ഉപകരണങ്ങൾ1

സ്ക്രിപ്റ്റ് ചെയ്ത ഇൻസ്റ്റാൾ {#scripted}

ലിനക്സിൽ ഫാൽക്കോ ഇൻസ്റ്റാൾ ചെയ്യുന്നതിന്, ആവശ്യമായ ഘട്ടങ്ങൾ ശ്രദ്ധിക്കുന്ന ഒരു ഷെൽ സ്ക്രിപ്റ്റ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ കഴിയും:

curl -o install_falco -s https://falco.org/script/install

എന്നിട്ട്, sha256sum ഉപയോഗിച്ച് (അല്ലെങ്കിൽ സമാനമായ എന്തെങ്കിലും) സ്ക്രിപ്റ്റിൻറെ SHA256 ചെക്ക് സം പരിശോധിക്കുക:

sha256sum install_falco

അത് 21e8053c37e32f95d91c9393d961af1c63b5839d795c8cac314d05daadea9779 ആയിരിക്കണം.

എന്നിട്ട് സ്ക്രിപ്റ്റ് റൂട്ട് ആയോ സൂഡോ ഉപയോഗിച്ചോ റൺ ചെയ്യുക:

sudo bash install_falco

Helm

Helm ഉപയോഗിച്ച് നിങ്ങൾക്ക് Kubernetes ൽ ഫാൽക്കോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. അത് എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള ഫാൽക്കോ കമ്മ്യൂണിറ്റി പിന്തുണക്കുന്ന ഒരു Helm ചാർട്ടും ഡോക്യുമെൻറേഷനും ഇവിടെ കാണാവുന്നതാണ്.

Helm എങ്ങനെ ഡൌൺലോഡ് ചെയ്യാമെന്നതിനെയും ഇൻസ്റ്റാൾ ചെയ്യാമെന്നതിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി Installing Helm കാണുക.

View Installing Helm Guide

Puppet

ഫാൽക്കോയ്ക്കുള്ള, sysdig-falco ക്കുള്ള ഒരു Puppet മൊഡ്യൂൾ, Puppet Forge എന്നതിൽ ലഭ്യമാണ്.

Ansible

ഫാൽക്കോക്ക് വേണ്ടിയുള്ള ഒരു Ansible റോൾ @juju4 സഹായകമായി എഴുതിയിട്ടുണ്ട്, juju4.falco. അത് GitHub ലും Ansible Galaxy ലും ലഭ്യമാണ്. Ansible Galaxy (v0.7) യുടെ ഏറ്റവും പുതിയ വേർഷൻ ഫാൽക്കോ 0.9 ഉപയോഗിച്ച് പ്രവർത്തിക്കില്ല, പക്ഷേ GitHub ലെ വേർഷൻ പ്രവർത്തിക്കുന്നതാണ്.

kubectl

kubectl എന്ന Kubernetes കമാൻഡ് ലൈൻ ഉപകരണം, Kubernetes ക്ലസ്റ്ററുകൾക്കെതിരെ കമാൻഡുകൾ റൺ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ആപ്ലിക്കേഷൻസ് വിന്യസിക്കാനും, ക്ലസ്റ്റർ ഉറവിടങ്ങൾ പരിശോധിക്കാനും നിയന്ത്രിക്കാനും, ലോഗുകൾ കാണാനും നിങ്ങൾക്ക് kubectl ഉപയോഗിക്കാവുന്നതാണ്. kubectl എങ്ങനെ ഡൌൺലോഡ് ചെയ്യാം, ഇൻസ്റ്റാൾ ചെയ്യാം, നിങ്ങളുടെ ക്ലസ്റ്റർ ലഭ്യമാക്കാനായി എങ്ങനെ സജ്ജമാക്കാം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി Install and Set Up kubectl കാണുക.

View kubectl Install and Set Up Guide


Last modified April 2, 2021: third party doc translations (b8cab96)